2013 ജനുവരി 17, വ്യാഴാഴ്‌ച

ഇച്ചിയെ എന്ന വിളിയില്‍ എനിക്കുള്ള അഹങ്കാരങ്ങള്‍...

എല്ലാത്തിനും ആദ്യത്തിലും ഒടുവിലും എത്തിച്ചേരുന്ന ഇടത്തെ ഇച്ചി എന്ന് വിളിക്കട്ടെ ഞാന്‍...

ബന്ധങ്ങളുടെ പല പല നിര്‍വചനങ്ങളിലൊന്നും ഒതുങ്ങാത്ത
അത്രയൊന്നും  ഭാരമില്ലാതെ എന്നാല്‍
വേദനകളും പ്രതീക്ഷ കളും പങ്കിടാവുന്ന ഒരു തുറസ്സ്...

നമ്മള്‍ക്ക്..നമ്മള്‍..


സ്വാതന്ത്ര്യത്തെ കുറിച്ചുള്ള മ്മടെ ഓരോരോ വിചാരങ്ങള്‍...ചെയ്തികള്‍...അവസാനിക്കാണ്ടിരക്കട്ടെ...

ഈ പറയുന്ന സ്വാതന്ത്ര്യത്തിന്‍റെ ശ്വാസവായൂനെ കുറിച്ച് ഇന്നലെ ടാഗോറിന്‍റെ ഒരു ലേഖനം വായിച്ചല്ലോ ഞാന്‍...ഗുരു നിത്യചൈതന്യയതി വിവര്‍ത്തനം ചെയ്ത "കവിയുടെ ഹൃദയത്തുടിപ്പുകള്‍".ശ്വാസവായുനെ കുറിച്ചുള്ള ഒരു വിചാരമുണ്ടതില്‍..ശരീരത്തിലൂടെ അതിന്‍റെ സഞ്ചാരങ്ങള്‍...ഒരു ജീവനില്‍ മറ്റൊന്നിലേക്കുള്ള...ധ്യാനത്തിന്‍റെ
ലേഖനം.

ടാഗോര്‍ എനിക്ക് വല്യ അനുഭവമാണ്...ഹൂഗ്ലിയുടെതീരത്ത് അസ്തമയഛായയില്‍ കണ്ണും നട്ടിരിക്കുന്ന ഒരുകുട്ടി...
ശാന്തിനികേതനില്‍ പോകണം...ച്ചി വരുന്നോ ഒരിക്കല്‍?

'മിണ്ടിപ്പറയല്‍' എന്ന വാക്കിനു ഒരു ഭംഗിയുണ്ട്.മിണ്ടലും പറയലും കൂട്ടിവെച്ചാല്‍ എന്ത് അര്‍ത്ഥവ്യത്യാസമാണെന്നു എനിക്കറീല...എന്നാലും 'എന്‍റെ  മിണ്ടിപ്പറച്ചിലുകാരി' എന്ന് വിളിക്കുണു ഞാന്‍... നമ്മടെ പറച്ചിലുകളെ 'മിണ്ടിപ്പറയല്‍' എന്നും...


നിറയെ നിറയെ...

കണ്ടല്‍ എന്നാ കവിത എഴുതി...

ശ്വാസവേരുകള്‍ തിങ്ങിയ വീട്ടിനുള്ളിലെ
പെങ്കുട്ടിയെ പട്ടു \തട്ടമിട്ടു പുതപ്പിക്കുന്ന
തിരയെ കുറിച്ചുള്ള ഒരു സ്വപ്ന കവിത.
അതില്‍ വല്യുമ്മ ഉണ്ട്..
കുട്ടിക്കാലത് കേട്ട പൂച്ചമാമിയുടെ കഥയുണ്ട്..പത്തേമാരികളും 
ബേപ്പൂര്‍  കടപ്പുറവും ഉണ്ട്...കണ്ടല്‍ എന്നാ കവിത എഴുതി...

ശരി..
മ് മ്മ..
മ്മള്...മ്മടെ നടത്തം..ഏതോ അറബിക്കഥെടെ  പശ്ചാത്തല ചിത്രം..












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ