വിർജിനിയ വുൾഫ്
വിർജിനിയ വുൾഫ് (née
Stephen) (
ജനുവരി 25,
1882 –
മാർച്ച് 28,
1941) ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയും ആയിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി വിർജിനിയ വുൾഫ് കരുതപ്പെടുന്നു.
രണ്ടു ലോകമഹായുദ്ധങ്ങൾക്കും ഇടയ്ക്ക് ഉള്ള കാലഘട്ടത്തിൽ വുൾഫ് ലണ്ടനിലെ സാഹിത്യ സമൂഹത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു.
ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗവുമായിരുന്നു അവർ. വിർജിനിയ വുൾഫിന്റെ പ്രധാന കൃതികൾ
മിസ്സിസ്സ് ഡാല്ലോവെ (1925),
റ്റു ദ് ലൈറ്റ്‌ഹൌസ് (1927),
ഒർലാന്റോ (1928) എന്നിവയും ഒരു പുസ്തകരൂപത്തിലുള്ള ഉപന്യാസമായ
ഒരാളുടെ സ്വന്തം മുറി
(1929) എന്ന കൃതിയുമാണ്. ഈ പുസ്തകത്തിലാണ് “ഒരു സ്ത്രീയ്ക്ക് സാഹിത്യം
രചിക്കുവാൻ പണവും സ്വന്തമായി ഒരു മുറിയും വേണം“ എന്ന പ്രശസ്തമായ വാചകം
ഉള്ളത്.
ഒരാളുടെ സ്വന്തം മുറി
സ്വന്തമായി മുറി(വ്) ഉള്ള ഇച്ചിയാവട്ടെ എന്നും....
അതിനു നിറയെ
ജനാലകള്‍ ഉണ്ടാകട്ടെ...എപ്പോളും ഇച്ചിക്ക് കയറി വരാവുന്ന ഇറങ്ങിപ്പോരാവുന്ന
സ്വാസ്ഥ്യത്തിന്‍റെ ഇടമാകട്ടെ ആ മുറി...ലോകത്തിലേക്ക് തുറന്ന
മുറി(വാ)യാവട്ടെ അത്...
“I told you in the course of this paper that Shakespeare had a sister;
but do not look for her in Sir Sidney Lee’s life of the poet. She died
young—alas, she never wrote a word. She lies buried where the omnibuses
now stop, opposite the Elephant and Castle. Now my belief is that this
poet who never wrote a word and was buried at the cross–roads still
lives. She lives in you and in me, and in many other women who are not
here to–night, for they are washing up the dishes and putting the
children to bed. But she lives; for great poets do not die; they are
continuing presences; they need only the opportunity to walk among us in
the flesh. This opportunity, as I think, it is now coming within your
power to give her. For my belief is that if we live another century or
so—I am talking of the common life which is the real life and not of the
little separate lives which we live as individuals—and have five
hundred a year each of us and rooms of our own; if we have the habit of
freedom and the courage to write exactly what we think; if we escape a
little from the common sitting–room and see human beings not always in
their relation to each other but in relation to reality; and the sky.
too, and the trees or whatever it may be in themselves; if we look past
Milton’s bogey, for no human being should shut out the view; if we face
the fact, for it is a fact, that there is no arm to cling to, but that
we go alone and that our relation is to the world of reality and not
only to the world of men and women, then the opportunity will come and
the dead poet who was Shakespeare’s sister will put on the body which
she has so often laid down. Drawing her life from the lives of the
unknown who were her forerunners, as her brother did before her, she
will be born. As for her coming without that preparation, without that
effort on our part, without that determination that when she is born
again she shall find it possible to live and write her poetry, that we
cannot expect, for that would he impossible. But I maintain that she
would come if we worked for her, and that so to work, even in poverty
and obscurity, is worth while.”
―
Virginia Woolf,
A Room of One's Own
പുതിയ കാലത്തിന്റെ വിര്‍ജീനിയ വൂള്‍ഫ്
പി.കെ. രാജശേഖരന്‍
സമകാലികലോകത്തെ
സ്ത്രീപുരുഷബന്ധങ്ങളെപ്പറ്റിയുള്ള വ്യത്യസ്തമായ വായനതന്നെയാണ്
‘മാനിക്വിനി’ലുമുള്ളത്.ഈ സമാഹാരത്തിലെ കഥകളുടെ പൊതു രീതിയില്‍നിന്നു മാറി
നില്‍ക്കുന്ന രചനയാണ് ‘ശീതനിദ്ര.’ മലയാളത്തിലെ ‘സോവിയറ്റനന്തര കഥക’ളില്‍
‘ശീതനിദ്ര’യ്ക്കും ഇടമുണ്ട്.

എ.
ബീനയുടെ ‘ശീതനിദ്ര’യിലേക്കു പ്രവേശിക്കാനുള്ള ഒരു വാതില്‍ ‘വില്‍പ്പത്രം’
എന്ന കഥയില്‍ തുറന്നു കിടക്കുന്നതു കാണാം. പരേതയായ പ്രൊഫസര്‍ ശാരദാദേവി
വില്‍പ്പത്രത്തിലൂടെ തന്റെ സ്വത്തു മുഴുവന്‍ എഴുത്തുകാരികളുടെ ഒരു
ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിക്കാന്‍ നീക്കിവയ്ക്കുന്നതു സൃഷ്ടിക്കുന്ന
സാമൂഹികമായ ഞെട്ടലിലേക്കാണ് ഈ കഥ വായനക്കാരെ കൊണ്ടുപോകുന്നത്.
മക്കളെയെല്ലാം മികച്ച സ്ഥിതിയിലെത്തിച്ച വീട്ടമ്മകൂടിയായിരുന്ന ശാരദാദേവി
മലയാളം അധ്യാപികയായിരുന്നിട്ടും എന്തെങ്കിലും എഴുതിയിരുന്നതായി ആര്‍ക്കും,
മക്കള്‍ക്കുപോലും അറിയില്ലായിരുന്നു. രഹസ്യത്തില്‍ താനെഴുതിയ രണ്ടു
നോവലുകളുടെയും നാല്പത്തെട്ടു ചെറുകഥകളുടെയും എഴുത്തുകാരിയുടെ കുറിപ്പുകള്‍
എന്ന ആത്മകഥയുടെയും കൈയെഴുത്തുപ്രതികള്‍ മാത്രമാണ് അവര്‍ മക്കള്‍ക്കായി
നീക്കിവച്ചത്. ഭര്‍ത്താവു മരിക്കുകയും മക്കള്‍ മറ്റിടങ്ങളിലേക്കു പോവുകയും
ജോലിയില്‍നിന്നു വിരമിക്കുകയും ചെയ്തതിനുശേഷമുള്ള ഏകാന്തങ്ങളായ
വര്‍ഷങ്ങളിലായിരിക്കണം ശാരദാദേവി അവയത്രയും എഴുതിയത്. അവയിലെ
ഉള്ളടക്കമെന്തെന്നോ എപ്പോഴാണ് എഴുതിയതെന്നോ കഥാകൃത്ത് പറയുന്നില്ല. ആരും
കണ്ടിട്ടില്ലാത്തവയായിരുന്നു ആ എഴുത്തുകള്‍. അതിന്റെ വെളിച്ചത്തിലാവണം
അവര്‍ തന്റെ സ്ഥാവരജംഗമസ്വത്തുക്കള്‍ മുഴുവന്‍ എഴുത്തുകാരികളുടെ ട്രസ്റ്റ്
എന്ന സ്വപ്നത്തിനു നീക്കിവച്ചത്. ആ വില്‍പ്പത്രത്തിലെ വാക്കുകള്‍ കഥാകൃത്ത്
ഉദ്ധരിക്കുന്നു: ”ക്രിയാത്മകശേഷി ദൈവം സ്ത്രീക്കും പുരുഷനും നല്‍കുന്നത്
അത് വേണ്ടവിധത്തില്‍ വിനിയോഗിക്കുവാനാണ്. പക്ഷേ, എത്ര സ്ത്രീകള്‍ക്ക്
അതിനുള്ള സാഹചര്യവും അവസരവും ലഭിക്കുന്നുണ്ട്? ഒരു എഴുത്തുകാരന് എഴുതാനായി
ആഴ്ചകളോ മാസങ്ങളോ ഹോട്ടല്‍മുറിയില്‍ ഏകാന്തതയും സ്വസ്ഥതയുമൊരുക്കാം.
വീടിനുള്ളിലും ധ്യാനനിരതമായ അന്തരീക്ഷമുണ്ടാക്കാന്‍ അവര്‍ക്ക് അവസരമുണ്ട്.
സ്ത്രീക്കോ? നിര്‍ത്താതെ, നിലയ്ക്കാതെ അടുക്കള, നൂറായിരം
വീട്ടുകാര്യങ്ങള്‍; കുടുംബത്തിന്റെ സ്വാര്‍ത്ഥതകള്‍ ; സമൂഹത്തിന്റെ
നിയമാവലികള്‍ . ഇതിനിടയിലും ഏകാഗ്രതയോടെ എഴുതുന്നവരുണ്ട്—- അവരെ ഞാന്‍
നമിക്കുന്നു. ഞാനെഴുതിയതൊക്കെ രാത്രികളിലെ ഉറക്കം ത്യജിച്ചാണ്. എല്ലാ
റോളുകളും ഭംഗിയായി നിര്‍വഹിച്ചതിനുശേഷം മാത്രം സ്വന്തം ക്രിയാത്മകതയ്ക്ക്
സമയം ക്യുെത്താന്‍ അവകാശമുള്ള സ്ത്രീസമൂഹത്തിനുവേണ്ടി എന്റെ എല്ലാ
സ്വത്തുക്കളും മാറ്റിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചത്. അനുഭവങ്ങളുടെ
വെളിച്ചത്തിലാണ്.”
ചോദ്യങ്ങള്‍ ഉയരാതിരിക്കില്ല.
സാഹിത്യാധ്യാപികയായിരുന്നിട്ടും അനുകൂലമായ ഭൗതികസാഹചര്യങ്ങള്‍
ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടായിട്ടും (പ്രതികൂല സാഹചര്യങ്ങള്‍ കഥയില്‍
സൂചിപ്പിക്കപ്പെടുന്നില്ല) ശാരദാദേവിക്ക് എന്തുകൊണ്ട് എഴുതാന്‍ കഴിഞ്ഞില്ല?
താന്‍ എഴുതി വച്ചവ സ്വതന്ത്രപ്രസാധനത്തിന്റെതന്നെ സാധ്യതകളുള്ള ഇപ്പോഴത്തെ
ലോകത്ത് അവര്‍ എന്തുകൊണ്ട് പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചില്ല?
ആരോടെങ്കിലും തന്റെ രചനാപ്രവര്‍ത്തനങ്ങളെയും പ്രതിസന്ധികളെയും പറ്റി
സംസാരിച്ചില്ല? തുടങ്ങിയ പലതരം ചോദ്യങ്ങള്‍. അവയുടെ ഉത്തരം തേടേണ്ടത് ആ
കഥാപാത്രം എഴുതിയതായിപ്പറയുന്ന ‘എഴുത്തുകാരിയുടെ കുറിപ്പുകള്‍’ എന്ന
ആത്മകഥയിലാണ്. ആഖ്യാതാവായ കഥാകാരിക്ക് ശാരദാദേവിയുടെ രചനകളുമായി ഏതെങ്കിലും
തരത്തിലുള്ള പരിചയമുണ്ടെന്ന് കഥയില്‍ സൂചനയില്ല. വായനക്കാരെയും
കഥാപാത്രത്തിന്റെ മക്കളെയും മിത്രങ്ങളെയുംപോലെ ആഖ്യാതാവും യഥാര്‍ത്ഥത്തില്‍
കഥാപാത്രത്തിന്റെ ‘ആത്മകഥ’യില്‍നിന്ന് അകലെയാണ്. അദൃശ്യമായി നില്‍ക്കുന്ന,
വില്‍പ്പത്രത്തിലൂടെ മാത്രം വെളിപ്പെടുത്തപ്പെട്ട ‘ആത്മകഥ’യുടെ ഗോസ്റ്റ്
റൈറ്ററാണ് ആഖ്യാതാവ്/കഥാകാരി. അങ്ങനെ ശാരദാദേവിയുടെ ‘ആത്മകഥ’ ഒരു സത്രീയുടെ
എഴുത്തിന്റെ പ്രശ്‌നം എന്ന നിലയില്‍നിന്ന് സ്ത്രീയുടെ എഴുത്തിന്റെ
പ്രശ്‌നം എന്ന നിലയിലേക്കു മാറുന്നു. ശാരദാദേവിയുടെ വില്‍പ്പത്രം അവരുടെ
അപ്രകാശിത ആത്മകഥയെന്നപോലെ എഴുതാനാഗ്രഹിക്കുന്ന, രഹസ്യമായി
എഴുതിക്കൊണ്ടിരിക്കുന്ന എല്ലാ സ്ത്രീകളുടെയും ആത്മകഥയായി മാറുന്നു.
ഈ കഥയില്‍ പ്രബോധനാംശം
മുറ്റിനില്‍ക്കുന്നുണ്ടെന്ന് തീര്‍ച്ചയായും ഒരാള്‍ക്കു പറയാനാവും. ഒരു
ആശയത്തിനു കഥാരൂപം നല്‍കാനുള്ള വ്യഗ്രത. മലയാളത്തിലെ സമകാലികരായ ഒട്ടേറെ
എഴുത്തുകാരികളില്‍ ഈ വ്യഗ്രത കാണാം. സ്ത്രീയും എഴുത്തും തമ്മിലുള്ള
ബന്ധത്തെ സ്ത്രീവാദമുള്‍പ്പെടെയുള്ള ചിന്താപദ്ധതികളുടെയും ആശയസംഹിതകളുടെയും
വെളിച്ചത്തില്‍ സമകാലികരായ എഴുത്തുകാരികള്‍ പുനര്‍ഭാവന ചെയ്യുന്നതിന്റെ
ഭാഗമാണിത്. ‘വില്‍പ്പത്ര’ത്തില്‍ വെര്‍ജീനിയ വൂള്‍ഫിന്റെ ആശയങ്ങള്‍ ഒരു
അര്‍ത്ഥാന്തരന്യാസമായി വന്നുപെടുന്നതെങ്ങനെയാണ്. ശാരദാദേവിയുടെ
വില്‍പ്പത്രത്തിലെ എഴുത്തുകാരികളുടെ വീട് വെര്‍ജീനിയ വൂള്‍ഫിന്റെ ‘സ്വന്തം
മുറി’യാണ്. എട്ടു പതിറ്റാണ്ടുമുമ്പ് വൂള്‍ഫ് എഴുതിയ ദീര്‍ഘപ്രബന്ധമായ
‘ഒരാളുടെ സ്വന്തം മുറി’ (A room of ones own, 1929) എഴുത്തുകാരികള്‍ക്കു
സ്വതന്ത്രമായ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ സ്വന്തമായ
ഒരിടം ഉ്യുായേ തീരൂവെന്നു പ്രഖ്യാപിച്ചു. ഒരു സ്ത്രീക്കും വില്യം
ഷെയ്ക്‌സ്പിയറാവാന്‍ കഴിയില്ല തുടങ്ങിയ മുട്ടാപ്പോക്കു ന്യായങ്ങള്‍ക്കെതിരേ
ഷെയ്ക്‌സ്പിയര്‍ക്ക് ജൂഡിത്ത് എന്നു പേരുള്ള ഒരു സഹോദരി
ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയാകുമായിരുന്നുവെന്ന് വൂള്‍ഫ്
ചോദിക്കുന്നുണ്ട്. ആ സാങ്കല്പിക സഹോദരിയിലൂടെ സ്ത്രീയുടെ എഴുത്തിന്റെ
ഭൗതികവും ആശയപരവുമായ പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യാന്‍ വൂള്‍ഫ് ശ്രമിച്ചു.
‘സ്വന്തം മുറി’ അവസാനിപ്പിച്ചുകൊണ്ട് അവര്‍ ഇങ്ങനെയാണ് എഴുതിയത്:
”ഈ പ്രബന്ധത്തിനിടയില്‍
ഷെയ്ക്‌സ്പിയര്‍ക്ക് ഒരു സഹോദരി ഉണ്ടായിരിക്കുന്നതിനെപ്പറ്റി ഞാന്‍
പറഞ്ഞിരുന്നു; പക്ഷേ, സിഡ്‌നി ലീ എഴുതിയ കവിയുടെ ജീവിതചരിത്രത്തില്‍ അവളെ
തിരയരുത്. അവള്‍ ചെറുപ്പത്തിലേ മരിച്ചു—-ഹാ കഷ്ടം, അവള്‍ ഒരു വാക്കുപോലും
എഴുതിയില്ല. എലിഫന്റ് ആന്‍ഡ് കാസിലിനെതിര്‍വശത്ത് ഇന്ന് ഓമ്‌നി ബസുകള്‍
നിര്‍ത്തുന്ന സ്റ്റോപ്പിലാണ് അവളെ സംസ്‌കരിച്ചത്. കവലയില്‍
സംസ്‌കരിക്കപ്പെട്ട, ഒരു വാക്കുപോലുമെഴുതാത്ത ആ കവയത്രി ഇപ്പോഴും
ജീവിക്കുന്നുവെന്നാണ് എന്റെ വിശ്വാസം. അവള്‍ നിങ്ങളിലും എന്നിലും
ജീവിക്കുന്നു, പാത്രങ്ങള്‍ കഴുകുന്നതുകൊണ്ടും കുട്ടികളെ ഉറക്കുന്നതുകൊണ്ടും
ഈ രാത്രി ഇവിടെ എത്തിച്ചേരാന്‍ കഴിയാതെപോയ മറ്റു സ്ത്രീകളിലും പക്ഷേ,
അവള്‍ ജീവിക്കുന്നു; മഹാകവികള്‍ക്കു മരണമില്ല; നിരന്തരമായ
സാന്നിധ്യങ്ങളാണവര്‍; നമുക്കിടയില്‍ സജീവമായി നടക്കാനുള്ള അവസരം മാത്രമാണ്
അവര്‍ക്കാവശ്യം. ആ അവസരം, അവള്‍ക്കതു നല്‍കാനുള്ള നിങ്ങളുടെ
ശക്തിയിലാണെന്ന് ഞാന്‍ കരുതുന്നു. എന്റെ വിശ്വാസത്തില്‍, മറ്റൊരു
നൂറ്റാണ്ടിലോ അതിനപ്പുറമോ നാം ജീവിക്കുമെങ്കില്‍—-യഥാര്‍ത്ഥ ജീവിതമായ
പൊതുജീവിതത്തെക്കുറിച്ചാണ് ഞാന്‍ പറയുന്നത്, വ്യക്തികളായി നാം ജീവിക്കുന്ന
ചെറിയ വേറിട്ട ജീവിതങ്ങളെയല്ല—-നമുക്കോരോരുത്തര്‍ക്കും വര്‍ഷംതോറും അഞ്ഞൂറ്
പൗണ്ടും നമ്മുടേതായി മുറികളും ഉണ്ടാകുമെങ്കില്‍; സ്വാതന്ത്ര്യശീലവും
ചിന്തിക്കുന്നതുപോലെ എഴുതാനുള്ള ധൈര്യവും നമുക്കുണ്ടാകുമെങ്കില്‍; പൊതുവായ
ഇരിപ്പുമുറിയില്‍നിന്ന് കുറച്ചുനേരം രക്ഷപ്പെടാനും എപ്പോഴും
പരസ്പരബന്ധങ്ങളിലല്ലാതെ, യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുന്നവരായ മനുഷ്യരെ
കാണാനും കഴിയുമെങ്കില്‍; ആകാശത്തെയും മരങ്ങളെയും അവിടെയുള്ള മറ്റെന്തിനെയും
കാണാന്‍ കഴിയുമെങ്കില്‍; മില്‍റ്റന്റെ ഉമ്മാക്കിയെ മറികടക്കാനാവുമെങ്കില്‍
, ഒരു മനുഷ്യനും നമ്മുടെ കാഴ്ച മറയ്ക്കില്ല; താങ്ങാന്‍ ഒരു കൈയുമില്ലെന്ന
വാസ്തവം, അതൊരു വാസ്തവമാണ്, അംഗീകരിക്കാന്‍ നമുക്കാവുമെങ്കില്‍ , നാം
ഒറ്റയ്ക്കാണു പോകേ്യുതെന്നും നമ്മുടെ ബന്ധം യാഥാര്‍ത്ഥ്യത്തിന്റെ
ലോകവുമായാണെന്നും ആണിന്റെയും പെണ്ണിന്റെയും ലോകത്തോടു മാത്രമല്ലെന്നും
അംഗീകരിക്കാനാവുമെങ്കില്‍ ആ അവസരം വരും, ഷെയ്ക്‌സ്പിയറുടെ സഹോദരിയായ
മൃതകവയിത്രി, താന്‍ കിടക്കുന്നിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും… നാം
അവള്‍ക്കുവേ്യുി പ്രവര്‍ത്തിക്കുമെങ്കില്‍, പട്ടിണിയിലും
അജ്ഞാതത്വമാണെങ്കില്‍പോലും അത് മൂല്യവത്തായിരിക്കും.”
‘ശീതനിദ്ര’യിലെ കഥകള്‍ മിക്കവയും ഇത്തരം
‘ആത്മകഥ’കള്‍ ആണ്. സ്ത്രീയുടെ സ്വന്തം മുറികളെയും വീടുകളെയും ലോകങ്ങളെയും
അവ രേഖപ്പെടുത്തുന്നു. സ്ത്രീ അഭിമുഖീകരിക്കുന്ന ലോകത്തിന്റെ ദാരുണതകളാണ്
ചിലപ്പോള്‍ ബീനയുടെ പ്രമേയങ്ങള്‍. സഹവര്‍ത്തിത്വവും സഹാനുഭൂതിയും രോഷവും
ചിലപ്പോള്‍ ഐറണിയും അവയിലുണ്ട്. ഒരു ശത്രുലോകത്തില്‍ അകപ്പെട്ടിരിക്കുകയാണ്
സ്ത്രീകളെന്നുതോന്നാം, ഓരോ ദിവസവും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്ന
വാര്‍ത്തകള്‍ വായിക്കുമ്പോള്‍. നിയമത്തിനും സമൂഹത്തിനും മുന്നില്‍
പരസ്യമാക്കപ്പെട്ട ആ നരകങ്ങളല്ലാത്ത സ്വകാര്യനരകങ്ങളുമുണ്ട് സ്ത്രീക്ക്.
മനസ്സിന്റെയും ശരീരത്തിന്റെയും നരകങ്ങള്‍. പുരുഷനു മനസ്സിലാക്കാന്‍
കഴിയാത്ത, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ പരാജയപ്പെടുന്ന സ്ത്രീ
അനുഭവലോകങ്ങള്‍. ഈ സമാഹാരത്തിലെ കഥകള്‍ അത്തരം ലോകങ്ങളിലേക്കുള്ള
സന്ദര്‍ശനങ്ങളാണ്. ‘എല്‍വിറ അമാന്‍ഡ’, ‘ഇഷ്ടദാനം’, ‘മാനിക്വിന്‍’,
‘കഴുത്തുപട്ടകള്‍’, ‘മകള്‍’, ‘രാക്ഷസന്‍’ തുടങ്ങിയ കഥകളിലെല്ലാം നാം
വായിക്കുന്നത് അത്തരം ലോകങ്ങള്‍.
അപരിചിതനായ ഒരു മുതിര്‍ന്ന പുരുഷനാല്‍
ലൈംഗികമായി ആക്രമിക്കപ്പെട്ട നാലാം ക്ലാസുകാരിയുടെ കഥപറയുന്ന ‘രാക്ഷസന്‍’
ഇന്നത്തെ വായനക്കാരെ ഞെട്ടിക്കുകയില്ല. കഥയുടെ ആഖ്യാനരീതിയിലെ ഏതെങ്കിലും
കുഴപ്പംകൊണ്ടല്ല അത്. പത്രം വായിക്കുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്ന
ഇന്നത്തെ കേരളീയര്‍ ഇത്തരം സംഭവങ്ങളുമായി പരിചിതരാണ് എന്നതാണതിനു കാരണം.
പുരോഗതിയും വികസനവും സാക്ഷരതയും പ്രബുദ്ധതയും കേരളീയസമൂഹത്തെ
ലൈംഗികാതിക്രമങ്ങളിലേക്കും ചൂഷണത്തിലേക്കുമാണ്
കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഓര്‍ക്കാന്‍
ഇഷ്ടമില്ലെങ്കിലും ഓരോ ദിവസവും പുതിയ സംഭവങ്ങള്‍ ഓര്‍മ്മയെ മുറിവേല്പിച്ച്
വേദനാകരമായി ഉണര്‍ത്തി നിര്‍ത്തുന്ന ചിരപരിചിതത്വമാണ് ഒരു സ്ത്രീയെക്കൊണ്ട്
ഈ കഥ എഴുതിക്കുന്നത്. അങ്ങനെ കഥ പരിചിതമായതിന്റെതന്നെ കലുഷമായ
ഓര്‍മിപ്പിക്കലായിത്തീരുന്നു. ‘രാക്ഷസന്‍’ എന്ന കഥ ഒന്നും നടിക്കുന്നില്ല.
ധര്‍മ്മത്തെക്കുറിച്ചു വാചാലമാകുന്നില്ല. എങ്കിലും അത് മുറിവേല്പിക്കും.
പുറത്തെ യാഥാര്‍ത്ഥ്യമാണ് അതിനു കാരണം.
ഏകാകിനികളായിപ്പോകുന്ന സ്ത്രീകള്‍
യാഥാര്‍ത്ഥ്യത്തെ എങ്ങനെയാവും അഭിമുഖീകരിക്കുക എന്ന ചോദ്യം ‘എല്‍വിറ
അമാന്‍ഡ’യില്‍ ഉയരുന്നു. മക്കള്‍ അവനവന്റെ വഴിക്കാവുകയും ഭര്‍ത്താവ്
എപ്പോഴും ടെലിവിഷനു മുന്നില്‍ ചടഞ്ഞിരുന്ന് ആനന്ദത്തില്‍ മുഴുകുകയും
ചെയ്യുമ്പോഴാണ് മൃദുലകഠിനമായ ഏകാന്തതയ്ക്ക് അടിമപ്പെട്ടത്. ഒരു ‘ടെലിവിഷന്‍
വിധവ’യായിത്തീര്‍ന്ന മൃദുലയെ വിനിമയത്തിന്റെ പുതുമാര്‍ഗമായ ഫെയ്‌സ്ബുക്ക്
പരിചയപ്പെടുത്തിയത് മകനാണ്.ഫെയ്‌സ്ബുക്കിന്റെ പ്രതീതിസ്ഥലത്ത് മൃദുല തന്റെ
ഏകാന്തതയില്‍ നിന്നു മുക്തയാകാന്‍ ശ്രമിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യവും
പ്രതീതിയും തമ്മിലുള്ള അതിര്‍വരമ്പ് വ്യക്തമല്ലാത്ത സ്ഥിതിയിലേക്കാണ്
മൃദുല എത്തുന്നത്, വിച്ഛിന്നമാനസികാവസ്ഥയുടെ വിഭ്രാന്തലോകത്ത്. ടെലിവിഷനു
മുന്നിലെ പുരുഷനും കമ്പ്യൂട്ടറിനു മുന്നിലെ പുരുഷനും ഒരുപോലെ
പ്രതീതിലോകത്താണിവിടെ. സമകാലികലോകത്തെ സ്ത്രീപുരുഷബന്ധങ്ങളെപ്പറ്റിയുള്ള
വ്യത്യസ്തമായ വായനതന്നെയാണ് ‘മാനിക്വിനി’ലുമുള്ളത്.ഈ സമാഹാരത്തിലെ കഥകളുടെ
പൊതു രീതിയില്‍നിന്നു മാറി നില്‍ക്കുന്ന രചനയാണ് ‘ശീതനിദ്ര.’ മലയാളത്തിലെ
‘സോവിയറ്റനന്തര കഥക’ളില്‍ ‘ശീതനിദ്ര’യ്ക്കും ഇടമുണ്ട്.
എന്‍.എസ്. മാധവന്റെ ‘നാലാംലോക’മുള്‍പ്പെടെ
ഒട്ടേറെ കഥകള്‍ സോവിയറ്റനന്തര റഷ്യയെപ്പറ്റി മലയാളത്തില്‍
ഉണ്ടായിട്ടു്യു്. ദശകങ്ങളായി സൂക്ഷിച്ചുവച്ചിരിക്കുന്ന വ്‌ളാദിമിര്‍
ലെനിന്റെ മൃതദേഹം മറവുചെയ്യുന്നതിനെപ്പറ്റി ആലോചിക്കാന്‍ നടന്ന ഓണ്‍ലൈന്‍
വോട്ടെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബീന ഈ കഥയെഴുതുന്നത്. പഴയ
കമ്യൂണിസ്റ്റായ അച്ഛനെ ലെനിന്റെ മൃതദേഹം കാണിക്കാന്‍ മകന്‍ മോസ്‌കോയിലേക്കു
കൊ്യുുപോകുന്നു. തകര്‍ന്നുപോയ ചുവന്ന സ്വപ്നത്തോടുള്ള കാല്പനികമായ
ഗൃഹാതുരത്വമാണ് അച്ഛനില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇന്നത്തെ റഷ്യയില്‍
ലെനിന്‍ ഒരു വിനോദസഞ്ചാരാകര്‍ഷണമാണ്. വിപ്ലവസ്മരണയും വിനോദവും തമ്മിലുള്ള
വൈരുധ്യമാണ് കഥയിലെ വൈകാരികാംശം. സ്ത്രീയുടെ കാഴ്ചപ്പാടില്‍ എന്തുകൊണ്ടാണ്
ബീന ‘ശീതനിദ്ര’ എഴുതാത്തതെന്ന് ഞാന്‍ ഓര്‍ത്തുപോയി. ബാല്യകാലത്ത് സോവിയറ്റ്
യൂണിയനില്‍ പോവുകയും വ്യാപകമായ ശ്രദ്ധ നേടി ‘ബീനക്യു റഷ്യ’ എന്ന
പുസ്തകമെഴുതുകയും ചെയ്ത ബീന കഥയിലെ മകന്റെ സ്ഥാനത്തേക്ക് മകളെ
കൊ്യുുവന്നിരുന്നെങ്കില്‍ മറ്റൊരു പാഠസാധ്യത ഉണ്ടാകുമായിരുന്നു.
‘ശീതനിദ്ര’യിലെ കഥകള്‍ നിര്‍മിക്കുന്നതും സ്ത്രീയുടെ പാഠങ്ങളാണ്.

പെണ്ണുടലുകളെ പിച്ചിച്ചീന്താനുള്ള ആള്‍ക്കൂട്ടത്തിന്റെ സഹജവാസനകളെക്കുറിച്ച്. ഉന്നത മൂല്യങ്ങള്‍ക്കു വേണ്ടി
നില കൊള്ളുമ്പോഴും വെറും ആണ്‍കൂട്ടമായി ഒതുങ്ങുന്നതിന്റെ വൈകൃതത്തെക്കുറിച്ച്
ഇത് ആള്‍ക്കൂട്ടത്തിന്റെ കാലം. ലോകത്തെ അമ്പരപ്പിച്ച മുല്ലപ്പൂ വിപ്ലവത്തെ
തുടര്‍ന്ന് സൈദ്ധാന്തിക തലത്തില്‍ നടക്കുന്ന അന്വേഷണങ്ങളെല്ലാം വിരല്‍
ചൂണ്ടുന്നത് ഇക്കാര്യമാണ്. ജനസഞ്ചയത്തിന്റെ രാഷ്ട്രീയമെന്നും
ആള്‍ക്കൂട്ടത്തിന്റെ വിപ്ലവമെന്നുമുള്ള തലത്തിലാണ് രാഷ്ട്രീയ
സൈദ്ധാന്തികര്‍ പുത്തനവസ്ഥകളെ പരിഗണിക്കുന്നത്. കൃത്യമായ രാഷ്ട്രീയ,
സൈദ്ധാന്തിക നിലപാടുകളും പ്രത്യയശാസ്ത്രവുമില്ലാതെ ഒരു കൂട്ടം ജനങ്ങള്‍ ഒരു
പൊതു ലക്ഷ്യത്തിനു മേല്‍ ഒരുമിക്കുക, ഭരണകൂടങ്ങളെ അട്ടിമറിക്കുകയോ
മുള്‍മുനയില്‍ നിര്‍ത്തുകയോ ചെയ്യുക തുടങ്ങിയ പുതിയ സ്ഥിതി വിശേഷങ്ങളാണ്
അവര്‍ അപഗ്രഥിക്കുന്നത്.
വ്യക്തമായ ചില രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങള്‍ പങ്കുവെക്കുന്ന കൂട്ടങ്ങള്‍
അതേ പ്രത്യയശാസ്ത്ര പിന്‍ബലത്തോടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ
മാറ്റിമറിക്കുന്ന വിപ്ലവങ്ങളായിരുന്നു ഇക്കാലമത്രയും. എന്നാല്‍,
ടുണീഷ്യയിലും ഈജിപ്തിലും നിന്ന് തുടങ്ങി പശ്ചിമേഷ്യന്‍ രാജ ഭരണങ്ങളെ
വിറപ്പിച്ച ജാസ്മിന്‍ വിപ്ലവത്തിന്റെ കൊടുങ്കാറ്റുകള്‍ക്ക് ഈ പരമ്പരാഗത
സ്വഭാവങ്ങളായിരുന്നില്ല. ഒരു തരം മഴവില്‍ വിപ്ലവങ്ങളായിരുന്നു അവ. പല
രാഷ്ട്രീയങ്ങളില്‍ വിശ്വസിക്കുന്നവര്‍, പരസ്പര വിരുദ്ധമെന്നു
തോന്നിപ്പിക്കുംവിധം വ്യത്യസ്ത പ്രത്യശാസ്ത്രങ്ങള്‍ പിന്തുടരുന്നവര്‍, പല
വര്‍ഗ, വംശ, ഭാഷാ, സാമുദായിക താല്‍പര്യങ്ങള്‍ പിന്തുടരുന്നവര്‍ എന്നിവര്‍
ഒരു പൊതു ലക്ഷ്യത്തിനു വേണ്ടി ഒന്നിക്കുന്നതാണ് മുല്ലപ്പൂ വിപ്ലവത്തില്‍
കണ്ടത്. വിപ്ലവാനന്തര ഭരണ വ്യവസ്ഥയെ കുറിച്ച് ക്യത്യമായ ധാരണകളോ നിലപാടുകളോ
ഇല്ലാതെയായിരുന്നു ആ പോരാട്ടങ്ങള്‍. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട
ജനരോഷം ചില പ്രത്യേക സാഹചര്യങ്ങളില്‍ സാങ്കേതിക വിദ്യ അടക്കമുള്ള
ഉപാധികളുടെ സഹായത്തോടെ സക്രിയമായ വിപ്ലവ പാതയായി പരിവര്‍ത്തിക്കപ്പെട്ട
അപൂര്‍വ സന്ദര്‍ഭങ്ങളായിരുന്നു മുല്ലപ്പൂ വിപ്ലവവും അതിന്റെ
തുടര്‍ചലനങ്ങളും.
കാലങ്ങളായി തുടര്‍ന്നു വന്ന വിപ്ലവ വഴികളില്‍ ചടുലമായ മാറ്റങ്ങള്‍ വിതച്ച
മുല്ലപ്പൂ വിപ്ലവം പുതിയ സൈദ്ധാന്തികാന്വേഷണങ്ങളെ ഒരേ സമയം
ഭ്രമിപ്പിക്കുകയും അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതാണ്.
എന്തു കൊണ്ട് ഇത്തരമൊരു ജനശക്തി? എന്താവും അതിന്റെ അനന്തര ഫലങ്ങള്‍? എല്ലാ
രാജ്യങ്ങളിലും ഇത് പല തരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നത് എന്തു കൊണ്ട്?
ചില സമാന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും അകമേ അവയില്‍ ഭൂരിഭാഗവും
വ്യത്യസ്തമായിരിക്കുന്നത് എന്തു കൊണ്ട്? എന്നിങ്ങനെ പല തരം സന്ദേഹങ്ങളും
സന്ദിഗ്ദതകളും. ഓരോ ദേശരാഷ്ട്രങ്ങളിലെയും വ്യത്യസ്ത സാഹചര്യങ്ങളാണ്
അതാതിടങ്ങളിലെ ആള്‍ക്കൂട്ട സാധ്യതകള്‍ വളര്‍ത്തി വികസിപ്പിക്കുന്നതെന്നും
സിദ്ധാന്തങ്ങളുടെ ഒരേ അച്ചുതണ്ടില്‍ അവയെല്ലാം കൊരുത്തിടുക
അസാധ്യമാണെന്നുമുള്ള ധാരണകള്‍ക്കാണ് ഇന്നു പ്രാമുഖ്യം. അതിനാല്‍, ഓരോ
ദേശരാഷ്ട്രങ്ങളിലും വ്യത്യസ്ത മാനങ്ങള്‍ പുലര്‍ത്തുന്ന ഒന്നായി
ജനസഞ്ചയത്തിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുകയാണ് പുതിയ
ധൈഷണികാന്വേഷണങ്ങള്‍.
രണ്ട്
ലാറ ലോഗന്‍
വിഷയം അതല്ല. ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ പുതുമോടിക്കപ്പുറം കാണാതെ
വിട്ടു പോവുന്ന ചിലതുണ്ടെന്ന തിരിച്ചറിവാണ്. ആരാണ് ഈ ആള്‍ക്കൂട്ടമെന്നും അവ
മുന്നോട്ടു വെക്കുന്ന അരാജകമെന്നു വിശേഷിപ്പിക്കാവുന്ന ഉല്‍സവഛായയിലും
ലിംഗവിവേചനത്തിന്റെയും ലൈംഗികാതിക്രമങ്ങളുടെയും സാധ്യതകള്‍ പരന്നു
കിടക്കുന്നുണ്ടെന്നുമുള്ള ബോധ്യമാണ് അത്. ആള്‍ക്കൂട്ടം ആണ്‍കൂട്ടമാവുന്ന
സാധാരണ സാധ്യതകള്‍. കേരളത്തില്‍ നമ്മള്‍ പതിവായി കാണുന്ന അത്തരം കാഴ്ചകള്‍
മുല്ലപ്പു വിപ്ലവം പൂവിട്ട ഈജിപ്തിലും സാധ്യമാണെന്ന് ഓര്‍മ്മപ്പെടുത്തി
സി.ബി.എസ് ചാനല്‍ ലേഖിക ലാറാ ലോഗന്റെ അനുഭവം.
ഞെട്ടിക്കുന്നതാണ് ലാറയുടെ വാക്കുകള്‍. സമത്വസുന്ദരമായ ദേശത്തിനു
വേണ്ടിയുള്ള ആദര്‍ശ സമരവും പെണ്ണുടലുകള്‍ പകാണുമ്പോള്‍ ആസക്തി പൂണ്ട
കൈയേറ്റങ്ങളായി മാറുന്നുവെന്ന് ലാറ പറയുന്നു. അഫ്ഗാനിസ്ഥാനും ഇറാഖും
അടക്കമുള്ള പോര്‍ക്കളങ്ങളില്‍ ചെന്ന് റിപ്പോര്‍ട്ടിങ് നടത്തിയ 39 കാരിയായ
ലാറക്ക് അക്രമങ്ങള്‍ പുത്തരിയല്ല. എന്നാല്‍, മറ്റെവിടെയും നേരിടേണ്ടി
വരാത്ത ലൈംഗികാതിക്രമങ്ങളാണ് കൈറോയിലെ തെഹ്രീര്‍ സക്വയറില്‍
അവര്‍ക്കുണ്ടായത്.
ജനകീയ മുന്നേറ്റത്തില്‍ ഹുസ്നിമുബാറക്ക് ഭരണകൂടം നിലം പതിച്ച ഫെബ്രുവരി
11നാണ് ലാറക്കു നേരെ കൈയേറ്റം നടന്നത്. മുല്ലപ്പൂ വിപ്ലവം
ജനങ്ങള്‍ക്കിടയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ. കാമറക്കും
മൈക്കിനുമിടയില്‍ വിപ്ലവത്തിന്റെ രൂപഭാവങ്ങള്‍ ലോകത്തോട് വിളിച്ചു
പറയുന്നതിനിടെ. ആദര്‍ശാത്മക വിപ്ലവത്തിന്റെ യഥാര്‍ഥ ചിത്രം ലോകത്തിനു
കാണിച്ചു കൊടുക്കുന്ന ആവേശത്തിനിടെ. ആള്‍ക്കൂട്ടം നടത്തിയ ക്രൂരമായ
ആകമണത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് പറന്ന ലാറ സംഭവത്തെക്കുറിച്ച ഒരു
ചെറു പ്രസ്താവന മാത്രമാണ് അന്ന് നടത്തിയത്. നാളുകള്‍ക്കു ശേഷം ഇന്നലെ
ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ആ ഞെട്ടിക്കുന്ന
അനുഭവം വിവരിച്ചത്.
'അവരെന്നെ കൈകളാല്‍ ബലാല്‍സംഗം ചെയ്തു'
മുബാറക്കിന്റെ പതനം ആഘോഷിക്കുന്ന ആള്‍ക്കൂട്ടത്തിലേക്ക് കാമറാ സംഘവുമൊത്ത്
എത്തിയ ലാറയെ ഓട്ടോഗ്രാഫിനു വേണ്ടിയായിരുന്നു ആള്‍ക്കൂട്ടം ആദ്യം വളഞ്ഞത്.
പിന്നീട് അത് കൈയേറ്റമായി മാറി. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ്
അതിന്റെ ക്രൌര്യം വര്‍ധിച്ചത്.
'അവിടെവെച്ചു മരിക്കാന്‍ പോവുകയാണെന്നു മാത്രമല്ല തോന്നിയത്. ഒരിക്കലും
തീരാത്ത പീഡാകരമായ മരണമായിരിക്കും അതെന്നും തോന്നി'^ലാറ പറയുന്നു.
'അവരെന്നെ കൈകളാല്‍ ബലാല്‍സംഗം ചെയ്തു. അവരുടെ ദയാരഹിതമായ പ്രകൃതമാണ് എന്നെ
ഞെട്ടിച്ചത്. 40 മിനിറ്റ് നേരം നീണ്ടു ആ ആക്രമണം. 200 പുരുഷന്‍മാരുള്ള
ആണ്‍കൂട്ടം എന്റെ ഉടയാടകള്‍ വലിച്ചു കീറി. അംഗരക്ഷകന്‍ എന്നെ
രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം സര്‍വ കരുത്തോടെയും
തടഞ്ഞു.അവരെന്റെ വേദനയും പിടയലും ആസ്വദിക്കുകയായിരുന്നു '
ആക്രമണ വിവരമറിഞ്ഞ കുറേ ഈജിപ്ഷ്യന്‍ സ്ത്രീകള്‍ പത്തിരുപത് സൈനികരെ
കൂട്ടിക്കൊണ്ടു വന്നാണ് ലാറയെ രക്ഷപ്പെടുത്തിയത്. ദിവസങ്ങളോളം അതിന്റെ
പീഡാകരമായ ആഘാതം തന്നില്‍ ശേഷിച്ചതായി ലാറ പറയുന്നു.
അഫ്ഗാനിലേക്കും ഇറാഖിലേക്കും മടങ്ങാന്‍ തന്നെയാണ് ലാറയുടെ താല്‍പര്യം.
എന്നാല്‍, പശ്ചിമേഷ്യയിലേക്ക് ഇനിയില്ലെന്ന് അവര്‍ തെളിച്ചു പറഞ്ഞു.
' റിപ്പോര്‍ട്ടിങിനിടെ ശാരീരിക ആക്രമണങ്ങള്‍ സാധാരണമാണ്. പുരുഷ
സഹപ്രവര്‍ത്തകര്‍ക്കും അതുണ്ടാവാം. എന്നാല്‍, ലൈംഗികാതിക്രമം മറ്റൊന്നാണ്.
ശാരീരിക അതിക്രമങ്ങളുടെ മുറിവുണങ്ങും. എന്നാല്‍, മറ്റേത് അങ്ങിനെയല്ല.
എക്കാലത്തേക്കും ആ മുറിവുകള്‍ ഉടലില്‍ ശേഷിക്കും.^ലാറ പറയുന്നു.
മൂന്ന്
സബ്രിന ടാവേണൈസ്
ലാറയുടെ നേര്‍ക്ക് അതിക്രമം നടന്ന് പിറ്റേ ആഴ്ചയ ഫെബ്രുവരി 19നാണ്
ന്യൂയോര്‍ക്ക് ടൈംസില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക സബ്രിന ടാവേണൈസിന്റെ
കുറിപ്പ് കണ്ടത്. സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍അനുഭവിക്കുന്ന
ലൈംഗികാതിക്രമങ്ങളുടെ തുറന്നെഴുത്തായിരുന്നു അത്. അന്നത് വിവര്‍ത്തനം
ചെയ്ത് ബ്ലോഗ് പോസ്റ്റിടണമെന്ന് തോന്നിയിരുന്നു. നടന്നില്ല. ലാറയുടെ
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അവരുടെ കുറിപ്പിന് ഏറെ
പ്രസക്തിയുണ്ട്. അതിനാല്‍ ആ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇതോടൊപ്പം
ചേര്‍ക്കാതെ വയ്യ.
ഉടുപ്പഴിക്കുന്ന ആള്‍ക്കൂട്ടം
കഴിഞ്ഞ ശരത് കാലത്താണ്. പാകിസ്താനിലെ പ്രമുഖമായൊരു മത ചടങ്ങ്. ആയിരങ്ങള്‍
പങ്കെടുത്ത ആ ചടങ്ങില്‍ ഒറ്റ സ്ത്രീയെയും കാണാന്‍ കഴിഞ്ഞില്ല.
റിപ്പോര്‍ട്ടിങിനിടെ ആണ്‍പറ്റങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞു നീങ്ങേണ്ടിവന്നു.
ഓരോ നിമിഷവും പിന്നിലേക്ക് ശ്രദ്ധിച്ച്, പിടിക്കാന്‍ ശ്രമിക്കുന്ന നൂറ്
കണക്കിന് കൈകകളെ അകലേക്ക് വകഞ്ഞു മാറ്റി...
മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ആള്‍ക്കൂട്ടം അപകട മേഖലയാണ്.
പ്രത്യകിച്ച് യുദ്ധവും സംഘര്‍ഷവും നടക്കുമ്പോള്‍. എന്നാല്‍, വനിതാ മാധ്യമ
പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത് ഇതിലുമേറെ ഗുരുതര പ്രശ്നങ്ങളാണ്.
ആണ്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരിക്കലും അഭിമുഖീകരിക്കേണ്ടതില്ലാത്ത രീതിയില്‍
ഞങ്ങള്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പീഡിപ്പിക്കപ്പെടുന്നു. ഞങ്ങളുടെ
കൂട്ടത്തില്‍ ഏതാണ്ടെല്ലാവരും അനുഭവിക്കയും കുറച്ചു പേര്‍ മാത്രം പുറത്തു
പറയുകയും ചെയ്യുന്ന തൊഴില്‍പര പ്രശ്നമാണിത്.
1990 നു ശേഷം അര ഡസന്‍ രാജ്യങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ലബനോന്‍, ഗസ്സ, ഇസ്രായേല്‍, പാക്കിസ്താന്‍, തുര്‍ക്കി, റഷ്യ എന്നിവിടങ്ങള്‍
ഉള്‍പ്പടെ. ഇവിടങ്ങളിലൊന്നും ഞാന്‍ ആള്‍ക്കൂട്ടത്തിനാല്‍
വലിച്ചിഴക്കപ്പെട്ട് ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍,
പലയിടത്തും മാനഭംഗ ശ്രമങ്ങള്‍ നടന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ ആണ്‍കൂട്ടങ്ങളാല്‍ വലയം ചെയ്യപ്പെടുമ്പോഴാണ്
സാധാരണ അതിക്രമങ്ങള്‍ നടക്കാറ്. ആള്‍ക്കൂട്ടത്തില്‍ അപകട സാധ്യത ഏറെയാണ്.
അവിടെ എല്ലാ നിയമങ്ങളും തകര്‍ന്നു വീഴുന്നു. എന്തും സംഭവിക്കാമെന്ന
ആശങ്കകളിലേക്ക് സമൂഹം വരിഞ്ഞുചേര്‍ക്കപ്പെടുന്നു. 2003ല്‍ ബാഗ്ദാദിലെ
ഗണ്‍മാര്‍ക്കറ്റില്‍ ഞാനനുഭവിച്ചത് ഇതാണ്. ദരിദ്രരായ, വിദേശികളെ
അധികമൊന്നും കാണാത്ത ഒരു പറ്റം ചെറുപ്പക്കാരായിരുന്നു അക്രമികള്‍. ആദ്യം
അവരെന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. പിന്നെ ഉടുപ്പഴിക്കാനായി ശ്രമം. ഒരു
സഹപ്രവര്‍ത്തകനാണ് മതിലായി നിന്ന് എന്നെ സംരക്ഷിച്ചത്.
അതൊരു തുടക്കക്കാരിയുടെ അബദ്ധമായിരുന്നു. പാന്‍സും ബാഗിയും
ഫോര്‍മല്‍സുമായിരുന്നു എന്റെ വേഷം. പര്‍ദ ധരിച്ച് ശരീരം മൂടി നടക്കുന്ന
അന്നാട്ടുകാരായ സ്ത്രീകളില്‍നിന്ന് ഏറെ വ്യത്യസ്തമായ വേഷം. അന്ന് തന്നെ
ബാഗ്ദാദിലെ ഒരു തുണിക്കടയില്‍ ചെന്ന് ശരീരമാകെ മൂടുന്ന വസ്ത്രങ്ങള്‍ ഞാന്‍
വാങ്ങിച്ചു.
ഇറാഖില്‍ കഴിയുന്നതിനിടെ അത്തരം അനേകം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു.
2006ല്‍ ദക്ഷിണ ഇറാഖിലെ മേസെനില്‍ വെച്ച് ബ്രിട്ടീഷ് സൈനികരുടെ
സാന്നിധ്യത്തിലായിരുന്നു അതിലൊന്ന്. ബ്രിട്ടീഷ് സൈനികര്‍ക്കും
ദ്വിഭാഷിക്കുമൊപ്പം ഒരു ഗ്രാമത്തിലലേക്ക് നടക്കുകയായിരുന്നു. പതിയെ ഒരു
സംഘം ചെറുക്കന്‍മാര്‍ എന്റെ പിന്നാലെ കൂടി. ഒരുവന്‍ പൊടുന്നനെ എനിക്കുനേരെ
തിരിഞ്ഞു. തൊടാനും പിടിക്കാനുമായിരുന്നു ശ്രമം. മറ്റുള്ളവരും ഇതിനു
മുതിര്‍ന്നപ്പോള്‍ ദ്വിഭാഷി എന്നെ രക്ഷിക്കാന്‍ ശ്രമിച്ചു. ആകാശത്തേക്കു
വെടിവെച്ചിട്ടും അവര്‍ പിരിഞ്ഞില്ല. നേര്‍ക്കുനേര്‍ നിറയൊഴിക്കുമെന്ന്
ഭീഷണിപ്പെടുത്തേണ്ടിവന്നു സൈനികര്‍ക്ക്.
എന്റെ അനുഭവത്തില്‍ മിക്ക രാജ്യങ്ങളിലും ആണുങ്ങള്‍ ഇക്കാര്യത്തില്‍ ഒരു
പോലാണ്. ജോര്‍ജിയയില്‍ സമാനമായ അതിക്രമമുണ്ടായത് റഷ്യന്‍
സൈനികരില്‍നിന്നാണ്. റഷ്യന്‍ സൈന്യം കൈയടക്കിയ ജോര്‍ജിയന്‍ നഗരമായ ഗോറി
കാണാന്‍ ഒരു സൈനിക യൂനിറ്റ് എന്നെ ക്ഷണിച്ചു. മദ്യപിച്ച്
മദോന്‍മത്തരായിരുന്നു സൈനികര്‍. ഞാനവര്‍ക്കൊപ്പം ചെന്നു. ഇരുട്ടിലാഴ്ന്ന
തകര്‍ന്നടിഞ്ഞൊരു സര്‍ക്കാര്‍ ഓഫീസിലെ ആളൊഴിഞ്ഞ മുറിയില്‍ നില്‍ക്കെ ഒരു
സൈനികന്‍ എന്റെ ശരീരത്തിനു നേരെ തിരിഞ്ഞു. എങ്ങിനെയോ ഞാന്‍ തടി രക്ഷിച്ചു.
പിറ്റേന്ന് രാത്രി സമീപത്തെ ഒരു ഹോട്ടലില്‍ എന്നെ അടച്ചിടാന്‍
ശ്രമമുണ്ടായി. യുദ്ധത്തെ തുടര്‍ന്ന് അടച്ച ആളൊഴിഞ്ഞ ഹോട്ടലില്‍നിന്ന്
പടമെടുക്കുന്നതിനിടെ സൂക്ഷിപ്പുകാരനെന്നു വിശേഷിപ്പിച്ച ഒരാളാണ് ഞാന്‍
നില്‍ക്കുന്ന മുറി പൂട്ടിയത്. കവര്‍ച്ചക്കാരില്‍നിന്ന് രക്ഷിക്കാന്‍
എന്നായിരുന്നു പറച്ചില്‍. ആരുമില്ലായിരുന്നു അവിടെ. പരിഭ്രാന്തയായ ഞാന്‍,
കാറില്‍ ഒരു സാധനം മറന്നു വെച്ചെന്നും അത്യാവശ്യമായി താഴേക്കു പോവണമെന്നും
അയാളോട് പറഞ്ഞു. വാതില്‍ തുറന്നതും ഞാന്‍ താഴേക്ക് രക്ഷപ്പെട്ടു.
അതേ റിപ്പോര്‍ട്ടിങ് യാത്രക്കിടെ വേറെയും ഉണ്ടായി സമാന അനുഭവം. ജോര്‍ജിയന്‍
തലസ്ഥാനമായ ബിലിസിലേക്കുള്ള യാത്രക്കിടെയായിരുന്നു അത്. 50 വയസ്സു
തോന്നിക്കുന്ന ഒരു മധ്യവയസ്കന്‍ എനിക്ക് കാറില്‍ ലിഫ്റ്റ് തന്നു.
സൌഹാര്‍ദ്ദപൂര്‍വമുള്ള സംസാരത്തിനിടെ പൊടുന്നനെ അയാളെന്നോട്
ഉടുപ്പഴിക്കാന്‍ ആവശ്യപ്പെട്ടു. ഇറങ്ങണമെന്ന് ഞാനാവശ്യപ്പെട്ടെങ്കിലും
അയാള്‍ സമ്മതിച്ചില്ല. പകരം അയാളെന്നെ ശരീരം ബലാല്‍ക്കാരമായി
കീഴ്പ്പെടുത്താന്‍ ഒരുങ്ങി. അലറിവിളിച്ചുകൊണ്ട് ഞാന്‍ എതിരിട്ടു. കാറിന്
വേഗം കുറഞ്ഞതും പുറത്തേക്കു ചാടി. അയാള്‍ വണ്ടി നിര്‍ത്തി. അതിനുള്ളിലെ
പീച്ചു പഴങ്ങള്‍ റോഡിലേക്ക് എറിഞ്ഞു.
മൂന്ന്
യുദ്ധവും കലാപങ്ങളും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്ന വിദേശ
മാധ്യമപ്രവര്‍ത്തകരില്‍ രണ്ട് സ്ത്രീകളുടെ അനുഭവങ്ങള്‍ മാത്രമാണിത്. ഒരു
പക്ഷേ മറ്റനേകം വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂടി ആത്മകഥയാവാമിത്.
യുദ്ധവും കലാപവുമൊന്നുമില്ലെങ്കിലും നമ്മുടെ നാട്ടിലും അവസ്ഥ ഭേദമല്ല.
സമാനമായ നിരവധി അനുഭവങ്ങള്‍. ജോലിക്കിടെ ആള്‍ക്കൂട്ടത്തിന്റെ
കൈയേറ്റങ്ങള്‍ക്ക് വിധേയരാവേണ്ടി വന്ന നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരെ
നമുക്കറിയാം.
ഓര്‍മ്മയില്‍ അനേകം ചിത്രങ്ങളുണ്ട്. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട
റജീനയുടെ വെളിപ്പെടുത്തലിനിടെ ഗള്‍ഫില്‍നിന്ന് മടങ്ങി വരികയായിരുന്ന
മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍
നല്‍കിയ സ്വീകരണ ദിവസം. പോലിസിന്റെ സാന്നിധ്യത്തെ മറികടന്നാണ് കലി പിടിച്ച
ആള്‍ക്കൂട്ടം അന്ന് മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചത്.
അക്കൂട്ടത്തിലുണ്ടായിരുന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ വി.എം ദീപയെ
പെണ്ണെന്ന നിലയില്‍ തന്നെയാണ് ആള്‍ക്കൂട്ടം കൈകാര്യംചെയ്തത്.
തെറിവിളികള്‍ക്കും അതിക്രമങ്ങള്‍ക്കുമിടെ ആരാക്കെയോ
രക്ഷപ്പെടുത്തുകയായിരുന്നു ദീപയെ.
അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊച്ചിയിലെ ഒരാരാധനാലയവുമായി ബന്ധപ്പെട്ട
പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അന്നത്തെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍
വിധു വിന്‍സന്റിനെയും സമാനമായ രീതിയിലാണ് ആണ്‍കൂട്ടം നേരിട്ടത്. സമാനമായ
മറ്റനേകം സംഭവങ്ങളും പറയാനുണ്ടാവും മാധ്യമരംഗത്തെ നമ്മുടെ സഹോദരിമാര്‍ക്ക്.
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിന്റെ ലൈവ്
റിപ്പോര്‍ട്ടിങ്ങിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തക ഇനിയീ പരിപാടിക്ക്
താനില്ലെന്ന് പറഞ്ഞാണ് നഗരം വിട്ടത്. ലൈവ് കാമറക്ക് മുന്നില്‍ പോലും അവരെ
തറഭാഷയില്‍ കമന്റടിക്കാനും അശ്ലീലം വിളിച്ചുപറയാനുമായിരുന്നു
ആള്‍ക്കൂട്ടത്തിന് ഹരം.
നാല്
ലാറാ ലോഗന്‍ തെഹ്രീര്‍ സ്ക്വയറില്‍. ആക്രമണത്തിനു തൊട്ടു മുമ്പെടുത്ത വീഡിയോ ദൃശ്യം.
യുദ്ധത്തിലും കലാപത്തിലും സഹജമായിരിക്കാം പെണ്ണുടലുകള്‍ക്കു നേരെ നടക്കുന്ന
കയ്യേറ്റങ്ങള്‍. പണ്ടുമുതലേ പിടിച്ചടക്കുന്ന പ്രദേശങ്ങളിലെ സ്ത്രീകളുടെ
ശരീരങ്ങളിലാണല്ലോ ആണത്തത്തിന്റെ വിജയോന്‍മാദ പ്രകടനങ്ങള്‍ . അക്കാലം
കഴിഞ്ഞു. എന്നിട്ടും മാധ്യമ പ്രവര്‍ത്തകരായ സ്ത്രീകള്‍ പോലും ജോലി
ചെയ്യുന്നതിനിടെ ആള്‍ക്കൂട്ടത്തിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക്
വിധേയമാവുന്നത് തുടരുകയാണ്. ഉന്നതമായ മൂല്യങ്ങളുടെ പുറത്ത് നടക്കുന്ന
ജനകീയമായ കൂട്ടം ചേരലുകള്‍ക്കും വിപ്ലവങ്ങള്‍ക്കും ഇടയില്‍ പോലും ആളുകള്‍
വെറും ആണ്‍കൂട്ടങ്ങളായി തരംതാഴുന്നതിന്റെ അര്‍ഥമെന്താണ്?
ആള്‍ക്കൂട്ടത്തിന് പ്രത്യേക മനസ്സാണ്. എല്ലാ നിയമങ്ങളെയും ലംഘിക്കാനും
തോന്നുംപടി പെരുമാറാനുമുള്ള അരാജകത്വമാണ് അതിന്റെ വഴി.കലി പിടിച്ച
ആള്‍ക്കൂട്ടത്തെ നയിക്കുക ബോധവും പക്വതയുമായിരിക്കില്ല. കൂട്ടത്തിലെ
ഏറ്റവും വഷളന്‍മാരും സാമൂഹിക വിരുദ്ധരുമായിരിക്കും പൊടുന്നനെ കലങ്ങിമറിഞ്ഞ
ആള്‍ക്കൂട്ടത്തിന്റെ നായകരാവുക. സ്ത്രീകളും നൂനപക്ഷങ്ങളും അബലരുമായിരിക്കും
അതിന്റെ ഇരകള്‍. 'ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രം' എന്ന
പുസ്തകത്തില്‍ വില്‍ഹം റീഹ് ചൂണ്ടിക്കാണിക്കുന്നത് ഇക്കാര്യമാണ്. ഇതു
തന്നെയാവും ഉദാത്ത ലക്ഷ്യങ്ങളോടെ ഒത്തു കൂടിയ മുല്ലപ്പൂ വിപ്ലവകാരികളെയും
വെറും ആണ്‍കൂട്ടങ്ങളായി തരം താഴ്ത്തിയത്.