2013 മാർച്ച് 2, ശനിയാഴ്‌ച

ഇനി അവളുടെ ഊഴമാണ്‌




ഇന്നേ വരെയുള്ള ചരിത്രം his-story ആയിരുന്നു.അവനെഴുതിയ അവനെകുറിച്ചുള്ള 
ചരിത്രം.രാജാക്കന്മാരെ,യുദ്ധങ്ങളെ,പിടിച്ചടക്കലുകളെ കുറിച്ചുള്ള ചരിത്രം.ഇന്നേ
വരെയുള്ള അധികാരത്തിന്റെ ഭാഷ പുരുഷന്റെതാണ്.അതിനെ കുറിക്കുന്ന പദാവലികലാണ് 
ഉടനീളം.അവള്‍ക്ക് പറയാനുള്ളത് വേറെയാണ്.അതു പിടിച്ചടക്കലുകളില്‍ മുറിവേറ്റവളെ 
കുറിച്ചുള്ളതാണ്.എഴുതപ്പെട്ടവയില്‍ നിന്ന് തിരസ്ക്രിതമായവയെ 
പറ്റി..അധികാരക്കൈമാറ്റങ്ങളും തിരഞ്ഞെടുപ്പുകളും അരങ്ങു തകര്‍ക്കുമ്പോളും 
അകത്ത്  ഇരുട്ടിലിരുത്തപ്പെട്ടവളെ പറ്റി..

'എനിക്ക് ചോളമണികളായ് പൊട്ടി 

വിടരാന്‍ കുറച്ചു  പൊരിവെയില്‍ തരൂ'

കവിതയുടെ പെണ്‍വഴികളില്‍ ഡോണ മയൂര എന്ന പുതുകവി ആവശ്യപ്പെടുന്നത് ഇത്തരമൊരു 
പൊരിവെയിലാണ്.

'അവളെ'ഴുതുമ്പോള്‍ നിലവിലുള്ള ഭാഷകൊണ്ട് തികയാതെ വരുന്നു.പുതിയ 

അനുഭവങ്ങളുടെയും അനുഭൂതികളുടെയും പശ്ചാത്തലത്തില്‍ 'അവള്‍ക്ക്' തുറന്നു 

കിട്ടേണ്ട തുറസ്സിനെയാണ്‌  അന്വേഷിക്കുന്നത്.

'എനിക്ക് പറയാനുള്ളത് ഒരു സമുദ്രമാണ് /അതിനെ എങ്ങിനെ വാക്കുകളില്‍ 

ഒതുക്കും'എന്ന വിജയലക്ഷ്മിയുടെ കവിത നമ്മുടെ ഭാഷയില്‍ പെണ്മയുടെ 

അനുഭവാവിഷ്കാരങ്ങള്‍ ഇനിയും വരാനിരിക്കുന്നതെ ഒള്ളു എന്ന് ഓര്‍മപ്പെടുത്തുന്നു.

'ഏറെകാലമായല്ലോ നീ സമുദ്രത്തെ തളക്കാന്‍ തുടങ്ങിയിട്ട്,

കയ്യിലെ കത്തുന്ന വാള്‍ ഇനി എന്തിനു?

നീ കാണാത്ത പൂരങ്ങളില്ല,

കേള്‍ക്കാത്ത പാട്ടുകളില്ല,

പറക്കാത്ത ആകാശങ്ങലില്ല,

അറിയാനും പറയാനും 

ഇനി നിനക്കെന്തുണ്ട് ബാക്കി?


നിനക്ക് വയസ്സായി

പക്ഷെ ഞാനിപ്പോള്‍ പിറന്നതെയുള്ളൂ 

പറഞ്ഞു തുടങ്ങുന്നതേയുള്ളൂ 

നടന്നു പഠിക്കുന്നതെയുള്ളൂ 

ഇനി ഊഴം എന്റെതാണ്.'

                (ഗിരിജ പി. പാതെക്കര-പെണ്‍പിറവി)

അധികാരം അവളുടെതുകൂടി ആകുമ്പോള്‍ 'അവള്‍' പറഞ്ഞും പ്രവര്‍ത്തിച്ചും 

തുടങ്ങുമ്പോള്‍ ഇന്നേ വരെയുള്ള പറച്ചിലിനെക്കാള്‍ 


                                         അമൃത ഷെര്‍ഗില്‍/ആദിവാസിസ്ത്രീകള്‍ 
ചെയ്തികളെക്കാള്‍ പുതുതും ആഴമുള്ളതുമായിരിക്കും അത്.മണ്ണിനോടും 

നിലനില്പ്പിനോടും ഉള്ള നാം മനുഷ്യരുടെ സമീപനം പെണ്ണിന്റെ പുതുഭാഷയ്ക്ക്‌ 

മാറ്റാന്‍ കഴിഞ്ഞേക്കും..പാതിയാകാശത്തിനും പാതിഭൂമിക്കും 

പകുതിചരിത്രത്തിനും  ഉടമകളായവരെ ഉള്‍കൊള്ളുന്ന ആണും പെണ്ണും ഒരേപോലെ 

കൈകോര്‍ത്ത് ഉത്തരം തേടുന്ന ജീവിതാന്വേഷങ്ങള്‍ക്ക്/സമരങ്ങള്‍ക്ക് ഇനിയുള്ള 

കാലത്തെങ്കിലും നമുക്ക് ചെവിയോര്‍ക്കാം...ഇനി അവള്‍ പറയട്ടെ...


 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ